DohaMalayalees

Best Malayalam News Portal

Advertisement

എനിക്കിവനെ ഒറ്റക്കാക്കി വരാൻ കഴിയില്ല’: ബംഗളൂരു ദുരന്തത്തിൽ മരിച്ച മകനെ സംസ്കരിച്ചയിടത്ത് പൊട്ടിക്കരഞ്ഞ് പിതാവ്

മകന്റെ കല്ലറയ്ക്ക് മുന്നിൽ വാവിട്ട് കരയുന്ന പിതാവിന്റെ ദൃശ്യങ്ങൾ പുറത്ത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവന്റെ വിക്ടറി പരേഡിനെ തുടർന്നുണ്ടായ അപകടത്തിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച 21കാരൻ ഭൂമിക് ലക്ഷ്മണയുടെ പിതാവായ ബി‌ടി ലക്ഷ്മണയാണ് മകന്റെ കല്ലറയെ മാറോട് ചേർത്ത് പൊട്ടിക്കരഞ്ഞത്
കല്ലറയിൽ കിടന്ന് കരയുന്ന ലക്ഷ്മണയുടെ കാഴ്ച്ച കണ്ടു നിൽക്കുന്നവർക്ക് കണ്ണീരോടെയല്ലാതെ കാണാൻ കഴിഞ്ഞില്ല. ആർസിബിയുടെ വിക്ടറി പരേഡിൽ തിക്കിലും തിരക്കിലും പെട്ട് 14 വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ 11 പേരാണ് ശ്വാസം മുട്ടി മരിച്ചത്.
‘എന്റെ മകന് സംഭവിച്ചത് പോലെ ആർക്കും സംഭവിക്കരുത്, ഞാൻ അവനുവേണ്ടി വാങ്ങിയ ഭൂമിയിലാണ് അവനെ അടക്കം ചെയ്തിരിക്കുന്നത്. എനിക്ക് ഇപ്പോൾ മറ്റെവിടെയും പോകാൻ താൽപ്പര്യമില്ല. ഇവിടെ തന്നെ ഞാനും താമസിക്കും. ഒരു അച്ഛനും ഇങ്ങനെയൊരു അവസ്ഥ നേരിടേണ്ടി വരരുത്’. ലക്ഷ്മണ പറയുന്നു.18 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ആർ‌സി‌ബി ഐ‌പി‌എൽ കിരീടം ചൂടിയത്. ഇത് ആഘോഷിക്കാനും കാണാനും ബുധനാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടിയ ലക്ഷക്കണക്കിന് ആളുകളിൽ ഒരാളായിരുന്നു അവസാന വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ഭൂമിക് ലക്ഷ്മണും.ദുരന്തത്തിന് ശേഷം, ലക്ഷ്മണ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയും തന്റെ മകന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യരുതെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ‘എനിക്ക് ഒരു ഒറ്റ മകനേ ഉണ്ടായിരുന്നുള്ളൂ, അവനെ എനിക്ക് നഷ്ടപ്പെട്ടു. ദയവായി അവന്റെ മൃതദേഹം കീറി മുറിക്കാതെ തിരികെ നൽകണം. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഞങ്ങളെ ആശ്വസിപ്പിച്ചെന്ന് കരുതി അവർക്കെന്റെ മകനെ തിരികെ നൽകാൻ കഴിയില്ല’. അദ്ദേഹം കണ്ണീരോടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *