രാജ്യത്തുടനീളമുള്ള എയർ കണ്ടീഷണറുകൾക്ക് (എസി) പുതിയ സ്റ്റാൻഡേർഡ് താപനില പരിധി നടപ്പിലാക്കാൻ ഊർജ്ജ മന്ത്രാലയം ഒരുങ്ങുന്നു. കാലാവസ്ഥാ വ്യതിയാനവും ശീതീകരണ സംവിധാനങ്ങളുടെ വർദ്ധിച്ചുവരുന്ന ഉപയോഗവും കാരണം താപനില ഉയരുന്ന സാഹചര്യത്തിലാണ് സുപ്രധാന നീക്കം. കാറുകളുൾപ്പെടെ എല്ലാ മേഖലകളിലും എസികളുടെ ഏറ്റവും കുറഞ്ഞ താപനില 20°C ആയും പരമാവധി താപനില 28°C ആയും നിജപ്പെടുത്താൻ തീരുമാനിച്ചതായി കേന്ദ്ര ഊർജ്ജ മന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു.
പുതിയ നിയമങ്ങൾ എസി ഉപയോഗത്തിൽ ഏകീകരണം കൊണ്ടുവരാനും, അമിതമായി കുറഞ്ഞ താപനിലയിൽ എസികൾ പ്രവർത്തിപ്പിക്കുന്നത് മൂലമുണ്ടാകുന്ന അമിത വൈദ്യുതി ഉപഭോഗം കുറയ്ക്കാനും സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇത് ഉടൻ തന്നെ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റെസിഡൻഷ്യൽ, കൊമേഴ്സ്യൽ ഊർജ്ജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും വൈദ്യുതി ബില്ലുകൾ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു വലിയ നയ ചട്ടക്കൂടിന്റെ ഭാഗമാണ് നടപടിയെന്നും മന്ത്രി അറിയിച്ചു.
എസി ഉപയോഗം നിയന്ത്രിക്കാൻ കേന്ദ്ര നിയമം; താപനില ഇനി 20 ഡിഗ്രിയിൽ കുറയ്ക്കാനാകില്ല

Leave a Reply