DohaMalayalees

Best Malayalam News Portal

Advertisement

ട്രെയിനിൽ സ്റ്റെപ്പിൽ ഇരുന്ന് യാത്രചെയ്ത യുവാവിന്‍റെ കാൽപ്പാദങ്ങൾ പ്ലാറ്റ്ഫോമിന് ഇടയിൽപെട്ടുകൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലാണ് സംഭവം

ട്രെയിനിൽ സ്റ്റെപ്പിൽ ഇരുന്ന് യാത്രചെയ്ത യുവാവിന്‍റെ കാലുകൾ പ്ലാറ്റ്ഫോമിന് ഇടയിൽപെട്ട് പരിക്കേറ്റു. ഇന്ന് വൈകീട്ട് 5.20ഓടെ കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലാണ് സംഭവം
പരശുറാം എക്സ്പ്രസിന്‍റെ ഡി1 കോച്ചിലെ സ്റ്റെപ്പിൽ കാലുകൾ പുറത്തേക്കിട്ട് ഇരുന്ന് യാത്രചെയ്തയാൾക്കാണ് സാരമായി പരിക്കേറ്റത്. ട്രെയിൻ കൊയിലാണ്ടി സ്റ്റേഷനിൽ പ്രവേശിച്ചതോടെ കാൽപാദങ്ങൾ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങുകയായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി.

ട്രെയിനിൽ ചവിട്ടുപടിയിൽ ഇരുന്ന് യാത്ര ചെയ്യുന്നത് നിയമവിരുദ്ധവും പിഴയീടാക്കാവുന്ന കുറ്റവുമാണ്. എന്നാൽ, ദിവസവും നിരവധി പേർ ഇത്തരത്തിൽ സ്റ്റെപ്പിൽ ഇരുന്ന് യാത്ര ചെയ്യുന്നതായി കാണുന്നുണ്ടെന്ന് യാത്രക്കാർ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *