ഭക്ഷണത്തിന് രുചികൂട്ടുന്നതിൽ എണ്ണയ്ക്ക് വലിയ പങ്കാണുള്ളത്. എന്നാൽ, ഇപ്പോഴിതാ പാചകത്തിന് ഉപയോഗിക്കുന്ന എണ്ണയുടെ അമിത ഉപയോഗം പല ആരോഗ്യപ്രശ്നങ്ങൾക്കും വഴിവെച്ചേക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. ഹൃദയാരോഗ്യത്തിന് നല്ലതെന്ന് കരുതി നാം ഉപയോഗിക്കുന്ന എണ്ണകൾ പോലും വിപരീത ഫലമുണ്ടാക്കിയേക്കാമെന്നാണ് ഹൃദ്രോഗ വിദഗ്ദ്ധന്മാർ പറയുന്നു .
സൺഫ്ളവർ, സോയാബീൻ, കനോല, കോൺ ഓയിൽ തുടങ്ങിയ വിത്തുത്പാദക എണ്ണകൾ നാം വിചാരിക്കുന്ന പോലെ നിരുപദ്രവകരമല്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇവ യഥാർഥ ഭക്ഷ്യവസ്തുക്കളല്ല. മറിച്ച്, ഉയർന്ന താപനിലയും രാസവസ്തുക്കളും ഉപയോഗിച്ച് ഫാക്ടറികളിൽ നിർമിക്കുന്ന ഉത്പ്പന്നങ്ങളാണ്. ഈ പ്രക്രിയ എണ്ണയെ ഓക്സിഡൈസ് ചെയ്യുന്നു. കൂടാതെ, നമ്മുടെ ശരീരത്തിലെത്തുന്നതിന് മുമ്പ് അതിന്റെ ഘടന മാറുന്നുവെന്നും മുന്നറിയിപ്പ് നൽകുന്നു.
ഈ എണ്ണകളിൽ മിക്കതിലും ഒമേഗ-6 ഫാറ്റി ആസിഡും ലിനോലെയിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇവ അമിതമാകുന്നത് ഇൻഫ്ലമേഷൻ, കൊളസ്ട്രോൾ, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ സാധ്യത വർധിപ്പിക്കുന്നു. ചില എണ്ണകളിൽ ട്രാൻസ് ഫാറ്റുകൾ പോലും അടങ്ങിയിട്ടുണ്ട്. അവ കാൻസർ, ഹൃദ്രോഗം തുടങ്ങിയ മാരക രോഗങ്ങൾക്ക് കാരണമാകുമെന്ന് നേരത്തെ തെളിയിക്കപ്പെട്ടതാണ്.
ദീർഘകാല ഹൃദയാരോഗ്യം നിലനിർത്തുന്നതിനായി കോൾഡ്-പ്രസ്ഡ് അല്ലെങ്കിൽ കുറഞ്ഞ രീതിയിൽ സംസ്‌കരിച്ച എണ്ണകളിലേക്ക് മാറുന്നതാണ് നല്ലതെന്ന് ഡോക്ടർ പറയുന്നു. ഒമേഗ-6ന് പകരം ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ എണ്ണയെ ആശ്രയിക്കുന്നതാണ് നല്ലത്
Leave a Reply