ദക്ഷിണേന്ത്യൻ വ്യവസായരംഗത്ത് ശ്രദ്ധേയമായ ഇടം പിടിച്ച ഹവായ് ഗ്രൂപ്പ് ഇന്റർനാഷണൽ, മരത്തിന് പകരം സ്റ്റീൽ ഡോറുകൾ പ്രോത്സാഹിപ്പിക്കുക എന്ന പ്രധാന ലക്ഷ്യത്തോടെ ‘മിഷൻ 2030’ എന്ന ദീർഘകാല പദ്ധതി പ്രഖ്യാപിച്ചു. സ്റ്റീൽ ഡോറുകളും എൽഇഡി സ്ക്രീനുകളും ഉൾപ്പെടെ പതിനൊന്നു വ്യവസായ വിഭാഗങ്ങളിലാണ് ഗ്രൂപ്പ് സജീവമായി പ്രവർത്തിക്കുന്നത്.
നിലവിൽ ദക്ഷിണേന്ത്യയിലുടനീളം 30-ഓളം എക്സ്ക്ലൂസീവ് ഷോറൂമുകൾ സ്ഥാപനത്തിന് നിലവിലുണ്ട്. പത്തിലധികം പുതിയ ഷോറൂമുകൾ നിര്‍മാണ ഘട്ടത്തിലായും മൂന്ന് ഉത്പാദന യൂണിറ്റുകൾ പ്രവർത്തനത്തിലുമാണ്. മിഷൻ 2030-യുടെ ഭാഗമായി, രാജ്യതലത്തിൽ 250-ൽ അധികം ഷോറൂമുകൾ, പന്ത്രണ്ടിലധികം സ്റ്റീൽ ഡോർ, സ്റ്റീൽ വിൻഡോ, എഫ്ആർപി, ഡബ്ല്യുപിസി, യു.പി.വി.സി ഡോർ യൂണിറ്റുകൾ തുടങ്ങിയവയും സ്ഥാപിക്കാനുള്ള ലക്ഷ്യമാണ് ഹവായ് ഗ്രൂപ്പ് മുന്നോട്ടുവെക്കുന്നത്. ഈ പദ്ധതിയിലൂടെ 5000-ത്തിലധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് ഗ്രൂപ്പ് പ്രഖ്യാപിച്ചു.
മിഷൻ 2030യുടെ പ്രചാരതിനു വേണ്ടി ചലച്ചിത്രതാരം റഹ്‌മാനെ ബ്രാൻഡ് അംബാസഡറായി നിയോഗിച്ചിരിക്കുന്നതായി കമ്പനി അറിയിച്ചു. ലോഗോ പ്രകാശനം രാജ്യത്തെ വ്യവസായമന്ത്രി പി. രാജീവ് നിർവഹിച്ചു. ഇന്ത്യയിലെ സ്റ്റീൽ ഡോർ വ്യവസായത്തിന്റെ ഭാവിയും ഹവായ് ഗ്രൂപ്പിന്റെ വികസന ദിശയും ഗ്രൂപ്പിന്റെ ചെയർമാൻ പി. മുഹമ്മദ് അലി പത്രസമ്മേളനത്തിൽ വിശദീകരിച്ചു.
പത്രസമ്മേളനത്തിൽ ഹവായ് ഡോറ്സ് ആൻഡ് വിൻഡോസ് സി.ഇ.ഒ ഷാഹിദ് എം.എ, ഹവായ് സ്റ്റീൽ ഡോർസ് എം.ഡി പി.കെ. മുനീർ, ഹവായ് എൽഇഡി എം.ഡി കമറുദ്ദീൻ തുടങ്ങിയ പ്രമുഖരും പങ്കെടുത്തു.
Leave a Reply