DohaMalayalees

Best Malayalam News Portal

Advertisement

കോട്ടയം അതിദാരിദ്ര്യമുക്തമായ കേരളത്തിലെ ആദ്യജില്ലയായി പ്രഖ്യാപിച്ചു

എം.ബി. രാജേഷ് മന്ത്രി കോട്ടയം അതിദാരിദ്ര്യമുക്ത ജില്ലയായി പ്രഖ്യാപിക്കുന്നു

കോട്ടയം:
സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യമുക്ത ജില്ലയായി കോട്ടയത്തെ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം ജില്ലാ ആസൂത്രണസമിതി മന്ദിരത്തിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം.ബി. രാജേഷ് നിർവ്വഹിച്ചു.

ചടങ്ങിൽ സംസാരിച്ച മന്ത്രി പറഞ്ഞു:

“കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. അതിലേക്കുള്ള വഴികാട്ടിയായി കോട്ടയം ജില്ല മാറിയിരിക്കുന്നു.”

2021-ൽ സർക്കാർ അധികാരത്തിലെത്തിയപ്പോൾ എടുത്ത പ്രധാന തീരുമാനങ്ങളിൽ ഒന്നാണ് 2025 നവംബർ 1നകം സംസ്ഥാനത്തെ അതിദാരിദ്ര്യത്തിൽ നിന്നും വിമുക്തമാക്കൽ. അതിനായി വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവർത്തനമാണ് മുന്നോട്ടുവച്ചത്.

കുടുംബശ്രീയുടെ സഹായത്തോടെ നടത്തിയ സംസ്ഥാനതല സർവേയിൽ 64,006 കുടുംബങ്ങൾ അതിദാരിദ്ര്യത്തിൽ കഴിയുന്നതായി തിരിച്ചറിഞ്ഞു. അവരുടെ പ്രശ്‌നങ്ങൾ ഓരോരുത്തരായി വിലയിരുത്തി മൈക്രോ പ്ലാനുകൾ തയ്യാറാക്കി പ്രവർത്തിച്ചു.

കോട്ടയം ജില്ല, എല്ലാ ഘട്ടങ്ങളിലും മുന്നിൽ നിന്നത് മൂലമാണ് ഈ വലിയ നേട്ടം. സർവേയിൽ തിരിച്ചറിഞ്ഞ കുടുംബങ്ങളിൽ 93 ശതമാനത്തെയും അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാനായെന്ന് മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *