നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. 10 റൗണ്ടുകളുടെ എണ്ണൽ പൂർത്തിയായപ്പോഴേക്കും യു.ഡി.എഫ്. സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വൻ ലീഡ് നിലനിർത്തുകയാണ്. പോസ്റ്റൽ വോട്ടുകൾ മുതൽ തന്നെ മുന്നിൽ നിന്ന് എത്തിയ ഷൗക്കത്തിന് ഇപ്പോള്‍ 7000-ത്തിലധികം വോട്ടുകൾക്കാണ് മുൻതൂക്കം.
ഒമ്പതാം റൗണ്ടിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥി എം. സ്വരാജ് 207 വോട്ടുകൾക്ക് ലീഡിൽ എത്തിയെങ്കിലും മറ്റെല്ലാ റൗണ്ടുകളിലും യു.ഡി.എഫ്. ഭേദപ്പെട്ട ലീഡാണ് കൈവരിച്ചത്.
ഉപതെരഞ്ഞെടുപ്പിന്റെ പ്രധാന മുഖമായി മാറിയ പി.വി. അൻവർ ഇതുവരെ 10,000-ത്തിലധികം വോട്ടുകൾ നേടി. പല പ്രദേശങ്ങളിലും അദ്ദേഹത്തിന് നല്ല പിന്തുണ ലഭിച്ചതാണ് കണക്ക് സൂചിപ്പിക്കുന്നത്. യു.ഡി.എഫ്. വോട്ടുകളിൽ നിന്നുള്ള ക്രോസ് വോട്ടിംഗ് തന്നെ തനിക്കു ഗുണംചെയ്തതായും എം. സ്വരാജിന്റെ പിന്തള്ളലിന് അതാണ് കാരണം എന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിക്കുകയായിരുന്നു:
“യു.ഡി.എഫ്. വിജയത്തിലേക്ക് തന്നെ നീങ്ങുകയാണ്. അൻവർ ഒരു ചെറിയ ഫാക്ടറാണ്, അത് തള്ളിക്കളയാൻ കഴിയില്ല. ചില ബൂത്തുകളിൽ അദ്ദേഹത്തിന് വോട്ടുകൾ കൂടുതൽ ലഭിച്ചതാണ് യാഥാർത്ഥ്യം.
Leave a Reply