തമിഴ്‌നാട്ടിൽ നിന്നെത്തുന്ന പച്ചക്കറികളിൽ പോലും അമിത കീടനാശിനി അംശം കണ്ടെത്തിയതായി വെള്ളായണി കാർഷിക കോളേജിലെ ലാബ് പരിശോധനാ റിപ്പോർട്ട് വ്യക്തമാക്കുന്നു. കാൻസർ പോലുള്ള മാരക രോഗങ്ങൾക്കും ഈ വിഷങ്ങൾ കാരണമാകുന്നുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
പാലക്കാട്, കണ്ണൂർ, കൊല്ലം ജില്ലകളിൽ നിന്നുള്ള പച്ചക്കറി, പഴം എന്നിവയുടെ സാമ്പിളുകളിൽ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ. .01 പി.പി.എം എന്നാണല്ലോ അനുമതിയുള്ള പരമാവധി അളവ്, എന്നാൽ അതിലതികം വിഷാംശം വലിയ ശതമാനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പച്ചക്കറികളുടെ 28 സാമ്പിളിൽ, 22% ൽ കീടനാശിനി അതിമിതമായി ഉള്ളതായി കണ്ടെത്തിയപ്പോൾ, പഴങ്ങൾക്കിടയിൽ 15 സാമ്പിളിൽ 15% ൽ ഈ പ്രശ്നം കണ്ടു.
മല്ലിയില, ചീര, പുതിന, കറിവേപ്പില തുടങ്ങിയ ഇലവർഗങ്ങളിൽ മോണോക്രോട്ടോഫോസ്, അസഫേറ്റ്, പ്രൊഫെനോഫോസ്, എത്തയോൺ പോലുള്ള വിഷാംശങ്ങൾ കൂടുതലാണെന്ന് റിപ്പോർട്ട് പറയുന്നു. വാഴപ്പഴം, കിഴങ്ങുവർഗങ്ങൾ എന്നിവയിൽ വിഷം കുറവാണ്.
വെണ്ടയ്ക്ക, വഴുതന, കാപ്സിക്കം, കാരറ്റ്, പയർ, പച്ചമുളക്, ഇഞ്ചി, നെല്ലിക്ക തുടങ്ങിയവയിൽ കൂടുതൽ ജാഗ്രത ആവശ്യമാണ്. പഴങ്ങളിൽ ആപ്പിള്‍, മുന്തിരി, സപ്പോട്ട, ഓറഞ്ച്, മാതളം എന്നിവയിലും വിഷാംശം ഉയർന്നതായാണ് കണ്ടെത്തൽ.
ജീരകം, പെരുംജീരകം, മല്ലി, ഉണക്കമുളക് എന്നിവയിലും സൂക്ഷിക്കണം. ഭക്ഷ്യസുരക്ഷയ്ക്കായി ഇവയെ നന്നായി കഴുകി വെയിലത്ത് ഉണക്കണമെന്നാണ് കാർഷിക കോളേജിലെ ഡോ. അമ്ബിളി പോളിന്റെ ഉപദേശം.
വിഷാംശം കുറയ്ക്കാൻ ശുപാർശകൾ:
ഉപയോഗിക്കുന്നതിന് മുമ്പ് പച്ചക്കറികൾ വിനാഗിരി, പുളിവെള്ളം, അല്ലെങ്കിൽ ബേക്കിംഗ് സോഡ ചേർത്ത വെള്ളത്തിൽ 20–30 മിനിറ്റ് ഇട്ടുവയ്ക്കുക
ശേഷം രണ്ട് തവണ നന്നായി കഴുകിയാൽ വിഷാംശത്തിന്റെ ഭൂരിഭാഗം നീക്കാൻ സാധിക്കും
കൂടുതൽ ജാഗ്രതയും ഭക്ഷണത്തിൽ ഇനിയുള്ള ശ്രദ്ധയും ജീവിതരീതിയിൽ മാറ്റങ്ങൾ കൊണ്ടുവരണമെന്ന് വിദഗ്ധർ പറയുന്നു.
📢📢🔗 പ്രധാന വാർത്തകൾ അറിയാനും പുതിയ അപ്ഡേറ്റുകൾക്കും ഇപ്പോൾ തന്നെ whatsapp ഗ്രൂപ്പിൽ ചേരൂ
https://chat.whatsapp.com/DuKXSNFChiqDT0us7O9Sc9
Leave a Reply