ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ പ്രീക്വാർട്ടറിൽ പി എസ് ജിയോട് നേരിട്ട തോൽവിക്ക് ശേഷം വീണ്ടും ശക്തമായി തിരിച്ചെത്തുകയാണ് ഇന്റർ മയാമി. മേജർ ലീഗ് സോക്കറിൽ മോൺട്രിയലിനെതിരെ 4-1 എന്ന സ്കോറിൽ തകർപ്പൻ വിജയം നേടിയാണ് ലയണൽ മെസ്സിയും സംഘവും തങ്ങളുടെ തിരിച്ചുവരവ് പ്രഖ്യാപിച്ചത്. മത്സരത്തിൽ മെസ്സി രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടി മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ മോൺട്രിയലിനായി പ്രിൻസ് ഒവുസു ഗോൾ നേടി ലീഡ് സ്വന്തമാക്കി. തുടക്കത്തിൽതന്നെ പ്രേഷകരെ ഞെട്ടിച്ച ഈ ഗോളിന് ശേഷം മയാമിയുടെ താരങ്ങൾ മത്സരത്തിൽ താളം പിടിക്കുന്നത് 10 മിനിറ്റുകൾ കഴിഞ്ഞാണ്. എന്നാൽ ആദ്യ ഗോൾ മയാമിക്ക് ലഭിച്ചത് 33-ാം മിനിറ്റിലാണ് ,മെസ്സിയുടെ അസിസ്റ്റിൽ ടാഡിയോ അലെൻഡെ സമനില ഗോൾ നേടി.
40-ാം മിനിറ്റിൽ ടോമസ് അവിലേസ് നൽകിയ പാസിൽ ലൂയിസ് സുവാരസ് ഹെഡറിലൂടെ പന്ത് മെസ്സിക്ക് നൽകി. തുടർന്ന് പന്തുമായി മുന്നേറിയ മെസ്സി മോൺട്രിയലിന്റെ പ്രതിരോധത്തെ പിന്നിലാക്കികൊണ്ട് ഇടംകാൽ കICKSിലൂടെ അദ്ഭുത ഗോൾ നേടി. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇന്റർ മയാമിക്ക് 2-1 എന്ന ലീഡ് ഉറപ്പിച്ചിരുന്നു.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ, 60-ാം മിനിറ്റിൽ ടെലാസ്കോ സെഗോവിയ വീണ്ടും വല ചലിപ്പിച്ച് ലീഡ് വർധിപ്പിച്ചു. 62-ാം മിനിറ്റിൽ മെസ്സിയുടെ മാസ്മരിക പ്രകടനം വീണ്ടും കണ്ടു .കോർട്ടിന്റെ മധ്യഭാഗത്ത് നിന്ന് ലൂയിസ് സുവാരസിൽ നിന്ന് പന്ത് സ്വീകരിച്ച അദ്ദേഹം ഏഴ് പ്രതിരോധക്കാർക്കെതിരെയും ഒറ്റയ്ക്ക് മുന്നേറി ഗോൾ നേടി. പിന്നാലെ, മെസ്സിയുടെ പാസിൽ നിന്ന് സുവാരസ് ഗോൾ ലക്ഷ്യമിട്ടെങ്കിലും മോൺട്രിയലിന്റെ ഗോൾകീപ്പർ അതിനെ തടഞ്ഞു.
Leave a Reply