മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമാണ്. ഹൃദയാഘാതത്തെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് വിഎസ്.
അദ്ദേഹത്തിന്റെ ശ്വാസം, രക്തസമ്മർദ്ദം, വൃക്ക പ്രവർത്തനം തുടങ്ങിയവ സ്ഥിരതയിൽ എത്തിക്കാൻ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ചികിത്സ പുരോഗമിക്കുന്നത്. വിദഗ്ധ ഡോക്ടർമാരടങ്ങിയ ഒരു സംഘം നിരന്തരം അദ്ദേഹത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
തിങ്കളാഴ്ച രാവിലെ ആയിരുന്നു വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സ. ഹൃദ്രോഗവിദഗ്ധരും, വൃക്കരോഗ വിദഗ്ധരും, മസ്തിഷ്ക സംബന്ധിയായ വിദഗ്ധരുമടങ്ങുന്ന സംഘം ചേർന്നാണ് അദ്ദേഹത്തെ പരിചരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും, സിപിഎം നേതാക്കളും ആശുപത്രിയിലെത്തി വിഎസിനെ സന്ദർശിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച് പാർട്ടിയും കുടുംബവും ആശങ്കയിലാണ്.
Leave a Reply