തൊഴിൽ, വരുമാന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഒഴിവാക്കൽ മാനദണ്ഡങ്ങളിൽപ്പെടാത്ത കുടുംബങ്ങൾക്കുള്ള പൊതുവിഭാഗം റേഷൻ കാർഡുകൾ (വെള്ള, നീല) മുൻഗണനാ വിഭാഗത്തിലേക്ക് (പിഎച്ച്എച്ച് – പിങ്ക് കാർഡ്) മാറ്റുന്നതിനായുള്ള അപേക്ഷകൾ ജൂൺ 30 വരെ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
അഭിപ്രായമുള്ളവർ അക്ഷയകേന്ദ്രങ്ങളിലൂടെയോ പൊതുവിതരണ വകുപ്പിന്റെ സിറ്റിസൺ പോർട്ടൽ മുഖേന ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം.അവസാന തീയതിക്ക് മുമ്പ് അപേക്ഷ നൽകണമെന്ന് അധികൃതർ അറിയിച്ചു.
Leave a Reply