241 യാത്രക്കാരും മരണപ്പെട്ട എയറിന്ത്യ വിമാനത്തിന്റെ രണ്ടെണ്ണത്തില്‍ ഒരു ബ്ലാക് ബോക്സ് വെള്ളിയാഴ്ച ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. വിമാനം തകര്‍ന്ന് വീണ ബിജെ മെഡിക്കല്‍ കോളെജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ തറച്ചുനിന്ന വിമാനത്തിന്റെ പിന്‍ഭാഗത്ത് നിന്നാണ് ഈ ബ്ലാക് ബോക്സ് കണ്ടെത്തിയത്.
ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് ബ്ലാക് ബോക്സ് കണ്ടെടുത്തത്. അതേ സമയം വിമാനത്തിന്റെ മുന്‍ഭാഗത്തെ ബ്ലാക് ബോക്സ് കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) ആണ് ബ്ലാക് ബോക്സ് തിരച്ചിലില്‍ കണ്ടെടുത്തത്. ഗുജറാത്ത് സര്‍ക്കാരിലെ 40 ഉദ്യോഗസ്ഥരും ഇവരെ അന്വേഷണത്തില്‍ സഹായിക്കാനുണ്ടായിരുന്നു.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍ (സിജിസിഎ) ഈ ബ്ലാക് ബോക്സ് വീണ്ടെടുത്ത് ഇതിലെ റെക്കോഡിംഗുകള്‍ പരിശോധിക്കും.
എന്താണ് ബ്ലാക് ബോക്സ്?
ഒരു വിമാനത്തിന്റെ മുഴുവന്‍ വിവരങ്ങളും റെക്കോഡ് ചെയ്യുന്ന ഉപകരണമാണ് ബ്ലാക് ബോക്സ്. 1950കളിലാണ് ബ്ലാക് ബോക്സ് ആദ്യമായി രൂപകല്പന ചെയ്തത്. കടുത്ത ഓറഞ്ച് നിറത്തിലോ മഞ്ഞനിറത്തിലോ ഉള്ള ചതുരാകൃതിയിലുള്ള ബോക്സാണിത്. തീയിലോ, സ്ഫോടനത്തിലോ വെള്ളത്തിന്റെ അതീവ സമ്മര്‍ദ്ദത്തിലോ ഇടിയുടെ ആഘാതത്തിലോ ഒന്നും ഈ ബോക്സ് തകരില്ല. ബ്ലാക്
Leave a Reply